ചന്ദനപൊട്ടിൻറെ Lyrics | Chandana Pottinte Lyrics in Malayalam

chandana pottinte lyrics in malayalam

Chandana Pottinte Lyrics in Malayalam ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. “ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും..” എന്ന് തുടങ്ങുന്ന അതിമനോഹരമായ Nadan Pattu ന്റെ Lyrics ആണ് താഴെ കൊടുത്തിരിക്കുന്നത്.

Chandana Pottinte Nadan Pattu Details

Song NameChandanappottinte
ArtistPranavam Sasi & Corus
AlbumManikkakallu

Chandana Pottinte Lyrics in Malayalam

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആശക്കൊരാശക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയേ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

നിന്നെ ഉറക്കനായ് പെണ്ണേ ചന്ദനക്കട്ടിലുണ്ട്
നിന്നെ കിടത്തി താരാട്ടു പാടി മെല്ലെ ഉറക്കാനായ്

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

കുട്ടനാടൻ പാടത്ത് പെണ്ണേ കറ്റ മെതിക്കാനായ്
നിന്നെയും കൂട്ടി പോകാനാ പെണ്ണേ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

പഞ്ചമി ചന്ദ്രന്റെ പെണ്ണേ തുഞ്ചത്തുനിന്നാലും
എല്ലാം മറക്കല്ലേ പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആടണമെന്നുണ്ട് പെണ്ണേ പാടണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആശക്കൊരാശക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ (3)

ചന്ദനപ്പോട്ടിന്റെ … പെണ്ണേ വട്ടം കുറഞ്ഞാലും …
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ … ചന്ദനപ്പൂമയിലേ …

Chandana Pottinte Video Song

Trending

More Posts