30+ കടങ്കഥകൾ | Malayalam Kadamkathakal with Answers

kadamkathakal | malayalam riddles

Kadamkathakal: നമ്മൾ കുട്ടികാലം മുതൽക്കെ കടങ്കഥകൾ കേട്ട് വളർന്നവരാണ്. കടങ്കഥകൾ ചോദിക്കാനും, ഉത്തരങ്ങൾ പറയാനും എല്ലാവർക്കും ഇഷ്ട്ടമാണ്. മാസികകളിൽ നിന്നും, കൂട്ടുകാരിൽ നിന്നും അങ്ങനെ പലവിധത്തിൽ പലതരം കടങ്കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കടങ്കഥകൾ ലഭിക്കുന്ന പലതരം Books, Magazines എല്ലാം നിങ്ങൾക്ക് ബുക്ക് സ്റ്റാളിൽ നിന്നും വാങ്ങിക്കാൻ കഴിയും. എന്നാൽ നമ്മൾ internet ൽ കടങ്കഥകൾ തിരഞ്ഞാൽ അത് ലഭിക്കാൻ ഇത്തിരി പാടാണ്.

What is Kadamkathakal?

“മറ്റുള്ളവരുടെ ബുദ്ധി പരീക്ഷിക്കുന്നതിനായി ഒഴിവു സമയങ്ങളിൽ സുഹൃത്തുക്കൾ, പ്രേമികൾ അല്ലെങ്കിൽ ബന്ധുക്കൾക്കിടയിൽ ചോദിക്കുന്ന മലയാള ഭാഷയിലെ തന്ത്രപരവും രസകരവുമായ ചോദ്യങ്ങളാണ് കടങ്കഥകൾ

എല്ലാ മലയാളിയും കുറഞ്ഞത് അഞ്ചോ, ആറോ Kadamkathakal and Answers അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അഭിമുഖങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, സ്കൂൾ പ്രവർത്തനങ്ങൾ മുതലായ നിരവധി സാഹചര്യങ്ങളിൽ ഇത് നിങ്ങളെ വളരെയധികം സഹായിക്കും. അതുകൊണ്ട് ഏതാനും മികച്ചതും പ്രസിദ്ധവുമായ “Malayalam Kadamkathakal” ആണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Kadamkadhaka about Animals, Fruits, Birds, vegetables, Rain, Agriculture, pdf etc. എല്ലാം നിങ്ങൾക്ക് ഈ ലേഖനത്തിൽ കാണാൻ സാദിക്കും.

നിങ്ങൾക്ക് ഇത് ഇഷ്ട്ടപെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ കൂടുതൽ വെറുപ്പിക്കാതെ നമുക്ക് തുടങ്ങാം.

Top 10 Malayalam Kadamkathakal

ഞങ്ങൾ തയ്യാറാക്കിയ ഈ Top 10 list ൽ ഏറ്റവും ജനപ്രിയമായ Kadamkathakal with Answers ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നുവിച്ചാൽ നിങ്ങൾ ഒരു മലയാളിയോട് അവർക്ക് അറിയാവുന്ന 2, 3 Kadamkatha പറയാൻ പറഞ്ഞാൽ പൂരിഭാഗം പേരും ഈ താഴെ കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒന്നാവും പറയുക.

1. ഞെട്ടില്ല വട്ടേല?

പപ്പടം

2. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നില്കും കുതിര?

ചെരുപ്പ്

3. മുറ്റത്തെ ചെപ്പിനു അടപ്പില്ല?
കിണർ
4. ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
കടുക്
5. ഒരു അമ്മ പെറ്റതെല്ലാം തൊപ്പികുട്ടന്മാർ?
പാക്ക്/അടക്ക
6. അടി പാറ, നാട് വടി, മീതെ കുട?
ചേന
7. അകത്തുരോമം പുറത്തിറച്ചി?
മൂക്ക്
8. അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
ത്രാസ്സ്
9. അടി മുള്ള്, നടു കാട്, തല പൂവ്?
പൈനാപ്പിൾ
10. മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല?
പാവക്ക

Malayalam Kadamkathakal with Answers

നൂറുകണക്കിന് കടങ്കഥകളുണ്ട് മലയാളത്തിൽ. അവയെല്ലാം ഒരൊറ്റ ലേഖനത്തിൽ ഉൾപെടുത്താൻ സാധിക്കാത്തതുകൊണ്ട്, മൊബൈൽ ഫോൺ SMS ആയിട്ടും, മാസികകളിൽ പ്രസിദ്ധികരിച്ചും viral ആയ കുറച്ചു കടങ്കഥകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.ഇതിൽ agriculture, food, vegetables, birds, animals, squirrel, pdf തുടങ്ങിയ നിരവധി Kadamkadha അടങ്ങിയിട്ടുണ്ട്.

1.ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് ?

ചൂല്

2. ആയിരം പറ അവളിൽ ഒരു നുള്ള് കൊട്ടത്തേങ്ങ?

ചന്ദ്രക്കല

3. ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്?

വാഴക്കുല

4. ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്?

ആമ

5. അമ്മയെകുത്തി മകൻ മരിച്ചു?

തീപ്പെട്ടി

6. ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല?

ശവപ്പെട്ടി

7. എന്നെ തൊട്ടുകൂട്ടും, പക്ഷെ സദ്യക്ക് എടുക്കില്ല?

കാൽക്കുലേറ്റർ

8. ഒരമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം?

കട്ടുറുമ്പ്

9. ഒരു കുപ്പിയിൽ രണ്ടെന്ന?

മുട്ട

10. കണ്ടാലൊരു വണ്ടി, തൊട്ടാലൊരു ചക്രം?

തേരട്ട

11. കിക്കിലുക്കം, കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും?

താക്കോൽകൂട്ടം

12. കാലുപിടിക്കുന്നവനെ സംരക്ഷിക്കുന്നവൻ?

കുട

13. കുത്തുന്ന കാളക്ക് പിന്നിൽ കണ്ണ്?

സൂചി

14. കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാറില്ല, കുളമുണ്ട് മീനില്ല?

തേങ്ങ

15. കരടിയിലുണ്ട് കുതിരയിലില്ല, ഉഴുന്നിലുണ്ട് ഉലുവയിലില്ല, ജനതയിലുണ്ട് ജനങ്ങളിലില്ല. മൂന്നക്ഷരമുള്ള ഞാനാര്?

കഴുത

16. ചെടി ചെടിയിന്മേൽകായ് കയ്യിന്മേൽ ചെടി?

കൈതച്ചക്ക

17. നല്ല നായ്ക്ക് നാവിന്മേൽ പല്ല്?

ചിരവ

18. പൊന്നുതിന്ന് വെള്ളിതുപ്പി?

ചക്കച്ചുള

19. മലയിലെ അമ്മക്ക് നെറുകയിൽപൂവ്?

കൈതച്ചക്ക

20. മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല, പാലുണ്ട് പശുവല്ല?

ചക്ക

Final Words

ഈ ലേഖനത്തിൽ, കടങ്കഥകളുടെ ഏറ്റവും മികച്ച ശേഖരം ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവർക്കും ഈ ലേഖനം ഇഷ്ട്ടപെട്ടുവെന്നും ഇത് നിങ്ങളിൽ ചിലർക്കെങ്കിലും കുറച്ച് അറിവ് നേടാൻ സഹായിച്ചിട്ടുണ്ടെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി ശ്രമങ്ങൾ നടത്തി ശേഖരിച്ച മലയാളത്തിലെ കടങ്കഥകളുടെ ഒരു ശേഖരമാണിത്. കടങ്കഥകൾ പരസ്പരം ചോദിക്കുന്നവർക്ക് ഈ ലേഖനം share ചെയ്‌ത്‌ കൊടുക്കാൻ മറക്കരുത്.

Also Read: 30+ Malayalam Tongue Twisters


കടങ്കഥകൾ FAQs

മലയാള ഭാഷയിലെ ജനപ്രിയമായ ചില കടങ്കഥകൾ പങ്കിട്ടതിനുശേഷം, നിങ്ങളിൽ പലർക്കും ഇപ്പോഴും ചില സംശയങ്ങൾ ബാക്കിയുണ്ടെന്ന് അറിയാം. അതിനാൽ ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുള്ള ഉത്തരം ചുവടെ കൊടുത്തിരിക്കുന്നു.

Q1. എന്താണ് മലയാളം കടങ്കഥകൾ?

മറ്റുള്ളവരുടെ ബുദ്ധി പരീക്ഷിക്കുന്നതിനായി ഒഴിവു സമയങ്ങളിൽ സുഹൃത്തുക്കൾ, പ്രേമികൾ അല്ലെങ്കിൽ ബന്ധുക്കൾക്കിടയിൽ ചോദിക്കുന്ന മലയാള ഭാഷയിലെ തന്ത്രപരവും രസകരവുമായ ചോദ്യങ്ങളാണ് കടങ്കഥകൾ

Q2. കടങ്കഥകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണോ?

തീർച്ചയായും അത്യാവശ്യമാണ്. Interview അതുപോലെ Group discussion ൽ പങ്കെടുക്കുമ്പോൾ ഇവ നിങ്ങളെ സഹായിക്കും.

Q3. മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ കടങ്കഥ ഏതാണ്?

“ഞെട്ടില്ല വട്ടേല” എന്നതാണ് ഏറ്റവും പ്രസിദ്ധമായ കടങ്കഥ. അതിന്റെ ഉത്തരം “പപ്പടം”.

Q4. മലയാളത്തിൽ എത്ര കടങ്കഥകളുണ്ട്?

മലയാള ഭാഷയിൽ അനന്തമായ കടങ്കഥകളുണ്ട്. യഥാർത്ഥ നമ്പർ ആർക്കും അറിയില്ല.

Trending

More Posts