30+ കുസൃതി ചോദ്യങ്ങൾ | Malayalam Kusruthi Chodyangal

Malayalam Kusruthi Chodyangal With Answers

Kusruthi Chodyangal: മലയാളത്തിലെ മികച്ച കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളുമാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ പ്രസിദ്ധമായ “Malayalam Kusruthi Chodyangal with Answers” ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.

മലയാളം കുസൃതി ചോദ്യങ്ങളും, കടങ്കഥകളും പരസ്പരം ചോദിക്കാൻ എല്ലാവരും ഇഷ്ട്ടപെടുന്നു. നിസ്സാര ചോദ്യങ്ങൾക്ക് മറ്റുള്ളവർ തല പുകച്ചിരുന്ന് ആലോചിക്കുന്നത് കാണാൻ ഇഷ്ടപ്പെടാത്തവർ ഇല്ലല്ലോ അല്ലെ? നിരവധി ബുക്കുകളിൽ നിന്നും ഇൻറർനെറ്റിൽ നിന്നും ശേഖരിച്ച ഏതാനും ചില മികച്ച “Kusruthi Chodyam” ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

എന്നാൽ നമുക്ക് ആരംഭിക്കാം..

About Kusruthi Chodyam in Malayalam

സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരുന്ന ഒഴിവു സമയങ്ങളിൽ ഒരു നേരം പോക്കിന് ചോദിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളാണ് “Kusruthi Chodyangal“. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിക്കാൻ നമ്മൾ ബുദ്ധിശൂന്യമായി ചിന്തിക്കണം എന്നതാണ് കുസൃതി ചോദ്യങ്ങളുടെ പ്രധാന സവിശേഷത. ആർക്കും ഉത്തരം നൽകാൻ കഴിയുന്ന രസകരമായ ചോദ്യങ്ങളാണിവ. എന്നാൽ മിക്കപ്പോഴും ആളുകൾ കാടുകേറി ചിന്തിക്കുകയും പലപ്പോഴും തെറ്റായ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു.

“നിനക്ക് ബുദ്ധിയുണ്ടോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ” എന്ന് പറഞ്ഞുകൊണ്ടാവും പലരും ഇതുപോലുള്ള “Malayalam Kusruthi Chodyangal” മറ്റുള്ളവരോട് ചോദിക്കാറുള്ളത്. അവർ ചിന്തിക്കാൻ കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് തന്നെ പലരും മിട്ടായി, ജ്യൂസ് പോലുള്ള എന്തെകിലും സാധനങ്ങൾ Bet വയ്ക്കുന്ന ആളുകളും നമുക്കിടയിലുണ്ട്.

കൂടുതൽ പറഞ്ഞു വെറുപ്പിക്കാതെ നമുക്ക് കുറച്ച് രസകരമായ കുസൃതി ചോദ്യങ്ങൾ നോക്കാം..

Also Read: Malayalam Kadamkathakal

Also Read: 7 അടിപൊളി ടെലിഗ്രാം ഗ്രൂപ്പുകൾ

Malayalam Kusruthi Chodyangal with Answers

1. ആരും ആഗ്രഹിക്കാത്ത പണം?

ആരോപണം

2. പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

3. ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

ഉപദേശം

4. അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

തെങ്ങുകയറ്റം

5. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

സൈലെൻസ്

6. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

മീൻ

7. വിശപ്പുള്ള രാജ്യം?

ഹംഗറി

8. കടയിൽ നിന്നും വാങ്ങാൻ കിട്ടാത്ത ജാം?

ട്രാഫിക് ജാം

9. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

10. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

ക്യു (Q)

11. അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?

പപ്പായ

12. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

ഗോവ

13. തേനീച്ച മൂളുന്നതെന്തുകൊണ്ട്?

അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

14. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

സ്വപനം

15. എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

തെറ്റ്

16. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

സ്ക്രൂഡ്രൈവർ

17. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം എന്താണ്?

വിവരം

18. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

19. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

അതിൽ നിറയെ Problems ആയതുകൊണ്ട്

20. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

ബനാന

21. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?

പേന

22. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി

23. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

അത്യാഗ്രഹം

24. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?

ഇ (E)

25. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

കൈകൾകൊണ്ട്

26. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)

27. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

മീൻ വല

28. വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

വഴി

29. താമസിക്കാൻ പറ്റാത്ത വീട്?

ചീവീട്

Kusruthi Chodyam Telegram Group

കുസൃതി ചോദ്യങ്ങൾ പരസ്പരം ചോദിക്കാനും, പുതിയ ചോദ്യങ്ങൾ ലാഭുക്കാനും Kusruthi Chodyam ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

Telegram Link => @KusruthiChodyam

Also Read: Malayalam Kadamkathakal

Also Read: 7 അടിപൊളി ടെലിഗ്രാം ഗ്രൂപ്പുകൾ

Trending

More Posts