പുഞ്ചപ്പാടത്തെ പൂങ്കുയിലേ Lyrics | Puncha Padathe Poonkuyile Lyrics in Malayalam

Puncha padathe Poonkuyile Lyrics

Puncha Padathe Poonkuyile Lyrics in Malayalam ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. “പുഞ്ചപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്നു പാടാമോ..” എന്ന് തുടങ്ങുന്ന അതിമനോഹരമായ Nadan Pattu ന്റെ Lyrics ആണ് താഴെ കൊടുത്തിരിക്കുന്നത്.

Punchappadathe Poonkuyile Song Details

Song NamePuncha Padathe poonkuyile
ComposerAshok Kumar M.P
SingerAshok Kumar M.P & Party
LyricsAshok Kumar M.P

Puncha Padathe Poonkuyile Lyrics in Malayalam

പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നാട്ടു ഞാൻ ഇക്കണ്ടം നാട്ടു ഞാൻ
മേലേക്കണ്ടത്തിൽ താനേ നട്ടു
ഞാറും കുത്തിക്കേറി വരുമ്പോൾ
എന്നാലും തമ്പ്രാന് തീണ്ടലാണ്.

(പുഞ്ചപ്പാടത്തെ…)


നെല്ലായ നെല്ലെല്ലാം കൊയിതു
മെതിച്ചരയിടുമ്പോഴ് തീണ്ടലില്ല
അറകൾ നിറച്ചു പത്തായം നിറച്ചു
ഇറങ്ങി വരുമ്പോഴും തീണ്ടലാണ്. (നെല്ലായ…)

(പുഞ്ചപ്പാടത്തെ…)


പൊന്മണി വാരിയര നിറച്ചാലും
കേറിയിറങ്ങിയാൽ തീണ്ടലില്ല
കൊയ്ത്തു കാലം കഴിഞ്ഞാൽ പടിപൊര
കേറിയാൽ തമ്പ്രാന് തീണ്ടലാണ്

(പുഞ്ചപ്പാടത്തെ…)


കന്നിക്കൊയ്ത്തു കഴിഞ്ഞോരുപാട്
നെന്മണി വാരി വിതറിയാലോ
മാസം പലതു കയ്ഞ്ഞാലും പിന്നെയും
തമ്പ്രാന്റെ മുഖത്തു കോപം തന്നെ
(പുഞ്ചപ്പാടത്തെ…)

Puncha Padathe Poonkuyile Video Song

Trending

More Posts