താരക പെണ്ണാളേ Lyrics | Tharaka Pennale Lyrics in Malayalam

Tharaka Pennale Lyrics in Malayalam

Tharaka Pennale Lyrics in Malayalam ആണ് നിങ്ങൾ തിരയുന്നതെങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. “താരക പെണ്ണാളേ കതിരാടും മിഴിയാളേ” എന്ന് തുടങ്ങുന്ന അതിമനോഹരമായ Nadan Pattu ന്റെ Lyrics ആണ് താഴെ കൊടുത്തിരിക്കുന്നത്.

Tharaka Pennale Song Details

Song NameTharaka Pennale
MusicMadhu Mundakathil
SingersRemya Vinayakumar & Syam Prasadh
LyricsSathyan Komalloor

Tharaka Pennale Lyrics in Malayalam

താരക പെണ്ണാളേ കതിരാടും മിഴിയാളേ
താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍
കോരപറിച്ചാട്ടേ
(താരക പെണ്ണാളേ..)

കണ്ടം പൂട്ടിയടിക്കാന്‍
കരിമ്പാറക്കരങ്ങളുണ്ടേ
വെള്ളം കോരിക്കോരി ഉള്ളം കിടുങ്ങാത്ത
മേലെ കിടാങ്ങളുണ്ടേ
(കണ്ടം…)

വെറ്റമാന്‍ തിന്നവളേ തത്തചുണ്ടുള്ള
വാമുറുക്കേ
അന്തിക്കൊരുത്തി മുറുക്കി പെരുത്തവള്‍
വീണതീചേറ്റിലാണേ
(വെറ്റമാന്‍…)

അയ്യോ മെടമെടഞ്ഞേ മടവിഴാതെ
കാവലങ്ങായി
ചൂട്ടും തെളിച്ചോരാള്‍
പാടവരമ്പത്തുറക്കമില്ലാറുമാസം
(അയ്യോ..)

ആളുന്നതൊന്നുമല്ലാ താഴെ
മിന്നാമിനുങ്ങുമല്ലാ
ആറ്റിറമ്പത്തൊരു കുരയിലയ്യോ
കരിന്തിരികത്തലാണേ
(ആളുന്നതൊന്നുമല്ലാ…)

നല്ലരു പൂവു കണ്ടോ പൂവിന്‍
കണ്ണു നിറഞ്ഞ കണ്ടോ
താരാട്ടുകേള്‍ക്കാതുറങ്ങിയ കുഞ്ഞിന്‍
പഴങ്കഥ കേട്ടതാവാം
(നല്ലരു…)

ചേരിയില്‍ നോക്കിടല്ലേ ചാരം മൂടും
പഴുത്ത കൊള്ളി
ആളുവാനെന്നും കൊതിക്കുമാകണ്ണിലോ
കാണെണ്ട ചെമ്പരത്തി
(ചേരിയില്‍…)

വട്ടക്കുട പിടിച്ചേ വടിവട്ടത്തിലും കറക്കി
തമ്പുരാന്‍ വേഗമിങ്ങെത്തും
കരിങ്കാറിന്‍ കോര പറിച്ചു പോകാം
(വട്ടക്കുട…)

താരക പെണ്ണാളേ കതിരാടും മിഴിയാളേ
താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍
കോരപറിച്ചാട്ടേ..

Tharaka Pennale Malayalam Nadan Pattu

Trending

More Posts